
2008-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് 'സിലന്തി'. നവാഗത സംവിധായകനായ ആധിരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുന്ന, മോനിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഈ ചിത്രം തെലുങ്കിൽ 'എർര കുലാബി' എന്ന പേരിലും, ഹിന്ദിയിൽ 'ജാൽ - തി നെറ്റ്' എന്ന പേരിലും ഡബ്ബിങ്ങ് ചെയ്തു റിലീസ് ചെയ്തിരുന്നു. അതോടൊപ്പം കന്നഡത്തിൽ വിജയ് രാഘവേന്ദ്ര, ഹരിപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച് 'രണതന്ത്രി' എന്ന പേരിലും റീമേക്ക് ചെയ്യുകയുണ്ടായി. വിവാഹത്തിന് ശേഷം ഹണിമൂൺ ആഘോഷിക്കാൻ ഒരു റിസാർട്ടിലേക്കു പോകുന്ന ദമ്പതികൾ അവിടെ നേരിടുന്ന ചില വിനോദ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് സിലന്തി. ഇപ്പോൾ ഈ ചിത്രത്തിൻ്റെ രണ്ടാം ഒരുങ്ങാനിരിക്കുകയാണ്. ആദ്യഭാഗം 'ജി കമ്പനി' എന്ന ബാനറിൽ നിർമ്മിച്ച ശങ്കർ പഴനിസാമി തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ആദിരാജൻ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി എന്നിങ്ങനെ 6 ഭാഷകളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മലയാളത്തിലെ സെൻസേഷണൽ നടിയായ മാളവിക മേനോനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കരാർ ചെയ്തു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മാളവിക മേനോൻ ഇതിന് മുൻപും ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ നായികാ കഥാപാത്രമാണത്രെ മാളവിക മേനോൻ അവതരിപ്പിക്കുന്നത്. ഈ സിനിമക്കായുള്ള മറ്റു അഭിനേതാക്കൾ, നടിമാർ, സാങ്കേതിക കലാകാരന്മാരെ തിരഞ്ഞെടുക്കുന്ന ജോലികളും ഇപ്പോൾ നടന്നുവരികയാണ്.
Photo Courtesy - Google










